ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് അവലോകനയോഗം
text_fieldsഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് പത്തനംതിട്ട ജില്ല കമ്മിറ്റി കേരള നിയമസഭ തെരഞ്ഞെടുപ്പ് അവലോകനയോഗം ചേർന്നു.പത്തനംതിട്ട ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെയും പ്രവർത്തനങ്ങൾ യോഗം ചർച്ചചെയ്തു.
ജില്ലാ പ്രസിഡന്റ് എബി അത്തിക്കയം അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി സെക്രട്ടറി റെജി കോരുത്, ജോൺ വർഗീസ് (തിരുവല്ല മണ്ഡലം), വർഗീസ് മാത്യു, ബിനോയ് എബ്രഹാം (കോന്നി മണ്ഡലം), കെ.എസ്. ഷാജി, ഈപ്പൻ ജോർജ് (ആറന്മുള മണ്ഡലം), ചാൾസ് പി ജോർജ്, ബിജു മാത്യു, ഷിജോ തോമസ് (റാന്നി മണ്ഡലം), ബിനോയ് ജോണി (അടൂർ മണ്ഡലം) എന്നിവർ മണ്ഡലങ്ങളിൽ ഇതുവരെ ഉള്ള പ്രവർത്തനങ്ങൾ വിലയിരുത്തി.
കുവൈത്തിൽ താമസിക്കുന്ന പത്തനംതിട്ട ജില്ല നിവാസികളുടെ ഭവനങ്ങൾ സന്ദർശിച്ച് അവരുടെ നാട്ടിൽ ഉള്ള ബന്ധു മിത്രാതികളുടെ വോട്ട് ഏകീകരിക്കുന്നതിനള്ള ക്രമീകരണം വരും ദിവസങ്ങളിൽ ചെയ്യാനും തീരുമാനിച്ചു. ജനറൽ സെക്രട്ടറി റിജോ കോശി സ്വാഗതവും റിനു കണ്ണാടിക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

