ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി രാജീവ് ഗാന്ധി ജന്മദിനാഘോഷം സംഘടിപ്പിച്ചു
text_fieldsഒ.ഐ.സി.സി നാഷനൽ കമ്മിറ്റി രാജീവ് ഗാന്ധി ജന്മദിനാഘോഷം വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ
കാട്ടൂർ കളീക്കൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81ാം ജന്മദിനം ആഘോഷിച്ചു. നാഷനൽ വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ്. പിള്ള അധ്യക്ഷത വഹിച്ചു.
ഇന്ത്യയുടെ ഐ.ടി രംഗത്തും ടെലിഫോൺ രംഗത്തും ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ കാലഘട്ടത്തിൽ ആയിരുന്നുവെന്ന് ചടങ്ങ് ഓർമിപ്പിച്ചു. വിദ്യാഭ്യാസനയത്തിൽ ഉണ്ടായ കാതലായ മാറ്റങ്ങൾ, സാങ്കേതികവിദ്യയുടെ ഭരണതല ഉപയോഗം, വോട്ടിങ് പരിഷ്കാരങ്ങൾ, യുവാക്കളുടെ ഉന്നമനം തുടങ്ങി രാജീവ് ഗാന്ധി രാജ്യത്തിന് നൽകിയ സംഭാവനകൾ എന്നെന്നും ഓർമിക്കപ്പെടുമെന്നും സൂചിപ്പിച്ചു.
മനോജ് റോയ് ചുനക്കര, കലേഷ് ബി.പിള്ള, മുകേഷ് ഗോപാലൻ, വിജോ പി തോമസ്, ബോണി സാം, സിനു ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. നാഷണൽ സെക്രട്ടറി എം.എ. നിസ്സാം സ്വാഗതവും നാഷനൽ കൗൺസിൽ മെമ്പർ വിപിൻ മങ്ങാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

