Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ചിത്രരചന മത്സരം

text_fields
bookmark_border
തവനൂർ എം.എൽ.എ അഡ്വ.വി.എസ്. ജോയ് ആണ് വിജയികളെ പ്രഖ്യാപിച്ചത്
ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ചിത്രരചന മത്സരം
cancel
camera_alt

ഷോൺ,അയ്ബാക് ജംഷാദ്,സിദ്റത്തുൽ മുൻതഹ,വേധാലക്ഷ്മി, ലെന ഫർഹീൻ,റിസ മിൻഹ


കുവൈത്ത് സിറ്റി: ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഓൺലൈൻ ചിത്രരചനാ മത്സരം വിജയികളെ പ്രഖ്യാപിച്ചു. തവനൂർ എം.എൽ.എ അഡ്വ.വി.എസ്. ജോയ് ആണ് വിജയികളെ പ്രഖ്യാപിച്ചത്.

ക്ലാസ് ഒന്നു മുതൽ നാലു വരെയുള്ള വിഭാഗത്തിൽ ഷോൺ ഒഴുകൂർ ഒന്നാം സ്ഥാനം നേടി. അയ്ബാക് ജംഷാദ് തിരൂർ രണ്ടാം സ്ഥാനവും എം.ടി.സിദ്റത്തുൽ മുൻതഹ അരീക്കോട് മൂന്നാം സ്ഥാനവും നേടി.

ക്ലാസ് അഞ്ചു മുതൽ ഏഴു വരെയുള്ള വിഭാഗത്തിൽ വി.വേധാലക്ഷ്മി ചേളാരി ഒന്നാം സ്ഥാനം നേടി. ലെന ഫർഹീൻ ഫർവാനിയ രണ്ടാം സ്ഥാനവും റിസ മിൻഹ ഫർവാനിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് പ്രോത്സാഹനം നൽകുന്നതിനൊപ്പം ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവും സ്വാതന്ത്ര്യത്തിന്റെ മഹത്തായ മൂല്യങ്ങളും പുതുതലമുറയിലേക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആഗസ്റ്റ് 15ന് മത്സരം സംഘടിപ്പിച്ചതെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മറ്റി അറിയിച്ചു. വിജയികളെയും മത്സരത്തിൽ പങ്കെടുത്തവരെയും മാതാപിതാക്കൾക്കും, വിധികർത്താക്കളെയും ഒ.ഐ.സി.സി ജില്ലാ കമ്മിറ്റി ആശംസകൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - OICC Malappuram District Committee Drawing Competition
Next Story