ഒ.ഐ.സി.സി ലേഡീസ് വിങ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് ലേഡീസ് വിങ് ബി.ഡി.കെ ഏഞ്ചൽ കുവൈത്തിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ സെന്ററിൽ ഒ.ഐ.സി.സി പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർകളീക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലേഡീസ് വിങ് ചെയർപേഴ്സൺ ഷെറിൻ ബിജു അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എ.നിസാം, വൈസ് പ്രസിഡന്റ് ബിനു ചെമ്പാലയം, ബി.ഡി.കെ ഏഞ്ചൽ കോർഡിനേറ്റർമാരായ സോഫി രാജൻ, ലിനി എന്നിവർ ആശംസകൾ അറിയിച്ചു. ഒ.ഐ.സി.സി ലേഡീസ് വിങ് സെക്രട്ടറി ധന്യ മുകേഷ് സ്വാഗതവും ട്രഷറർ ടീബ ഇഞ്ചകളോടിൽ നന്ദിയും പറഞ്ഞു.
ലേഡീസ് വിങ്ങ് വൈസ്പ്രസിഡന്റ് റാഫിയ അനസ്, സെക്രട്ടറി സെനി നെജിൻ, എക്സിക്യൂട്ടീവുകളായ ഷെറിൻ അരുൺ, രജിത തുളസിധരൻ, ജയലളിത കൃഷ്ണൻ, ലീന റെജി, ദീപ ലിജോ എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ നിരവധി പേർ രക്തം ദാനം ചെയ്തു. എല്ലാ ദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

