Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.ഐ.സി.സി കുവൈത്ത്...

ഒ.ഐ.സി.സി കുവൈത്ത് യൂത്ത് വിങ് -ബദർ മെഡിക്കൽ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
ഒ.ഐ.സി.സി കുവൈത്ത് യൂത്ത് വിങ് -ബദർ മെഡിക്കൽ മെഡിക്കൽ ക്യാമ്പ്
cancel
camera_alt

ഒ.ഐ.സി.സി കുവൈത്ത് യൂത്ത് വിങ് മെഡിക്കൽ ക്യാമ്പ് ബി.എസ്. പിള്ള ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് ഒ.ഐ.സി.സി കുവൈത്ത് യൂത്ത് വിങും ബദർ മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. യൂത്ത് വിങ് വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ ശരത് കല്ലിങ്കൽ സ്വാഗതം പറഞ്ഞു.

ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ബി.എസ്.പിള്ള ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് പ്രസിഡന്റ് ഷോബിൻ സണ്ണി അധ്യക്ഷത വഹിച്ചു. യൂത്ത് വിങിന്റെ ചുമതലയുള്ള നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വിപിൻ മങ്ങാട്ട്, ബദർ മെഡിക്കൽ സെന്റർ ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ്, മാർക്കറ്റിംഗ് മാനേജർ അബ്ദുൽ ഖാദിർ മാരൂഫ്, ഒ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എ.നിസാം, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ജോബിൻ ജോസ് ,യൂത്ത് വിങ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി അരുൺ ചന്ദ്രൻ, ലേഡീസ് വിങ് പ്രസിഡന്റ് ഷെറിൻ ബിജു, യൂത്ത് വിങ് വൈസ് പ്രസിഡന്റ് ഷഫീർ മൂസ, കൃഷ്ണൻ കടലുണ്ടി, മാംഗോ ഹൈപ്പർമാർക്കറ്റ് പ്രതിനിധി റഹീം ഹാജി എന്നിവർ ആശംസ നേർന്നു.

യൂത്ത് വിങ് വൈസ് പ്രസിഡന്റ് സാം മാത്യു,ജനറൽ സെക്രട്ടറി റോയ് ജോസഫ്,ജോബിൻ കുര്യാക്കോസ്,സെക്രട്ടറിമാരായ രല്ലു രാജു,മുഹമ്മദ് ആഷിക്,സുബിൻ എൻ പി ,ജോയിന്റ് ട്രഷറർ നിതിൻ തോമസ് ,ഷിജിൻ ഷാജി,ജിതിൻ വർഗീസ്,സജീർ മുണ്ടേരി,ജെറിൻ റാന്നി,രജീഷ് ,ജിബിൻ തേർളി,സുധി കാഞ്ഞങ്ങാട്,സിറിൽ തോമസ്,ടിജോ കൊല്ലം എന്നിവർ നേതൃത്വം നൽകി.

ബദർ മെഡിക്കൽ സെന്ററിന് ഒ.ഐ.സി.സി യൂത്ത് വിങിന്റെ മൊമെന്റോ ചടങ്ങിൽ കൈമാറി. പ്രോഗ്രാം ജോയിന്റ് കൺവീനറും യൂത്ത് വിങ് സെക്രട്ടറിയുമായ ലിജിൽ മാത്യു ആമുഖപ്രഭാഷണം നടത്തി. യൂത്ത് വിങ് ട്രഷറർ ഹസീബ് കീപ്പാട്ട് നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamammedical campyouth wingoicc kuwaitKuwaitis
News Summary - OICC Kuwait Youth Wing - Badar Medical Medical Camp
Next Story