ഒ.ഐ.സി.സി കുവൈത്ത് വയനാട് കുടുംബ സംഗമം
text_fieldsഒ.ഐ.സി.സി കുവൈത്ത് വയനാട് കുടുംബ സംഗമത്തിൽ പ്രിയങ്ക ഗാന്ധിയുടെ പോസ്റ്ററുമായി അംഗങ്ങൾ
കുവൈത്ത് സിറ്റി: വയനാട് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വോട്ട് അഭ്യർഥിച്ച് ഒ.ഐ.സി.സി കുവൈത്ത് വയനാട് കുടുംബ സംഗമം സംഘടിപ്പിച്ചു. ഒ.ഐ.സി.സി വയനാട് ജില്ല ജനറൽ സെക്രട്ടറി അലക്സ് മാനന്തവാടി അധ്യക്ഷത വഹിച്ചു. ജനാധിപത്യ മതേതരത്വ ഇന്ത്യയുടെ നിലനിൽപിനു വേണ്ടി ഓരോ വോട്ടുകളും വിനിയോഗിക്കാൻ യോഗം അഭ്യർഥിച്ചു.
സിബി എള്ളിൽ വയനാട്, എബി പുൽപ്പള്ളി, അസൈനാർ വയനാട്, സാബു അമ്പലവയൽ, ഷാജി കുറുക്കൻമൂല, മനു ബത്തേരി, ഷിജി മാണി, ജിനു കാട്ടിക്കുളം, അഞ്ജു ജോർജ് എന്നിവർ സംസാരിച്ചു. ജസ്റ്റിൻ പാടിച്ചിറ സ്വാഗതവും മാണി ചാക്കോ നന്ദിയും പറഞ്ഞു. ഗാനമേളയും നടന്നു.

