ഒ.ഐ.സി.സി കുവൈത്ത് രാജീവ് ഗാന്ധി അനുസ്മരണം
text_fieldsഒ.ഐ.സി.സി കുവൈത്ത് രാജീവ് ഗാന്ധി അനുസ്മരണം സാമുവൽ ചാക്കോ കാട്ടൂർ കളിക്കൽ
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷനൽ കോൺഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ അനുസ്മരണം സംഘടിപ്പിച്ചു.
ഒ.ഐ.സി.സി ഓഫിസിൽ നടന്ന സമ്മേളനത്തിൽ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർ കളിക്കൽ ഉദ്ഘാടനം ചെയ്തു.
ബൈജു പോൾ, മനോജ് റോയ്, ജോബിൻ ജോസ്, എബി, കലേഷ് ബി. പിള്ള, റെജി കോരുത്, ഏലിയാസ് ബ്രിട്ടൻ ജോസഫ്, തോമസ് പള്ളിക്കൽ, ജേക്കബ് വർഗീസ്, സിനു ജോൺ, റെജി കോശി ജോർജ്, അനിൽ ബോസ്കോ എന്നിവർ സംസാരിച്ചു.
നാഷനൽ കമ്മിറ്റി സെക്രട്ടറി ജോയി കരുവാളൂർ സ്വാഗതവും നാഷനൽ കൗൺസിൽ അംഗം വിപിൻ മങ്ങാട്ട് നന്ദിയും പറഞ്ഞു.

