ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി ജില്ലതല അംഗത്വ കാമ്പയിൻ
text_fieldsഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റിയുടെ മെംബർഷിപ് കാമ്പയിൻ
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റിയുടെ മെംബർഷിപ് കാമ്പയിന്റെ ഉദ്ഘാടനം അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്നു. ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് എബി വാരിക്കാട്, മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ സുധീർ മൊട്ടമ്മലിന് മെംബർഷിപ് കൈമാറി ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ബി.എസ്. പിള്ളൈ ഷെറിൻ കൊട്ടാരത്തിലിനും സെക്രട്ടറി എം.എ. നിസാം, സുരേന്ദ്രൻ എളയാവൂരിനും മെംബർഷിപ് കൈമാറി. ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല പ്രസിഡന്റ് സിദ്ദീഖ് അപ്പക്കൻ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി നേതാക്കളായ വർഗീസ് ജോസഫ് മാരാമൺ, രാജീവ് നാടുവിലേമുറി, ജില്ല നേതാക്കളായ ലിപിൻ മുഴക്കുന്ന്, ജോബി ആലക്കോട് എന്നിവർ ആശംസകളർപ്പിച്ചു. കണ്ണൂർ ജില്ലയിലെ നിരവധി പ്രവർത്തകർ മെംബർഷിപ് സ്വീകരിച്ച് കാമ്പയിന്റെ ഭാഗമായി.
ജില്ല കമ്മിറ്റിയുടെ കാരുണ്യസ്പർശം പദ്ധതിയുടെ അവലോകനം ജിംസൺ മാത്യു നടത്തി. ഒ.ഐ.സി.സി കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ഷോബിൻ സണ്ണി സ്വാഗതവും ട്രഷറർ രവിചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞു. പി.കെ. ഇബ്രാഹിം ചടങ്ങുകൾ നിയന്ത്രിച്ചു.

