ഒരുമയുടെ സംഗമമായി ഒ.ഐ.സി.സി കുവൈത്ത് ഇഫ്താർ
text_fieldsഒ.ഐ.സി.സി കുവൈത്ത് ഇഫ്താർ സംഗമത്തിൽ നിന്ന്
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് ഇഫ്താർ സംഗമം അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. പ്രവാസി സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവരും കുടുംബങ്ങളും പങ്കെടുത്തു.
ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സാമുവൽ കാട്ടൂകളീക്കൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മറ്റി അംഗം വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി റമദാൻ സന്ദേശം നൽകി. ഡോ.അമീർ, ബിനു ചേമ്പാലയം, എം.എ നിസാം എന്നിവർ ആശംസകൾ നേർന്നു. ജോബിൻ ജോസ് സ്വാഗതവും ഇല്യാസ് പുതുവാച്ചേരി നന്ദിയും പറഞ്ഞു. രാമകൃഷ്ണൻ കള്ളാർ ഏകോപനം നിർവഹിച്ചു.
നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മാരായ സിദ്ദിഖ് അപ്പക്കൻ, വിപിൻ മങ്ങാട്, ജലിൻ തൃപ്രയാർ, ജനറൽ സെക്രട്ടിമാരായ സുരേഷ് മാത്തൂർ, ബിനോയ് ചന്ദ്രൻ, ടി.കെ. ശംസുദ്ധീൻ, നിബു ജേക്കബ്, റസാക്ക് ചെറുതുരുത്തി, സെക്രട്ടിമാരായ റെജി കോരുത്, ജോസഫ് മാത്യു, ജിംസൺ മാത്യു, സോജി എബ്രഹാം മാർട്ടിൻ പടയാട്ടിൽ, സുബാഷ് പി. നായർ, ജോയിൻ ട്രഷറർ കോശി ബോസ്, ഒ.ഐ.സി.സി ജില്ല പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, യൂത്ത് വിങ്, വനിതാ വിങ് പ്രതിനിധികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

