Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിമാനം ചാർട്ട്‌...

വിമാനം ചാർട്ട്‌ ചെയ്യാൻ ശ്രമിക്കുന്നതായി ഒ.ഐ.സി.സി 

text_fields
bookmark_border
വിമാനം ചാർട്ട്‌ ചെയ്യാൻ ശ്രമിക്കുന്നതായി ഒ.ഐ.സി.സി 
cancel

കുവൈത്ത്​ സിറ്റി: കുവൈത്ത്​ പ്രവാസികൾക്ക്‌ നാട്ടിലേക്ക്‌ മടങ്ങുന്നതിന് വിമാനം ചാർട്ട്‌ ചെയ്യാൻ ശ്രമിക്കുന്നതായി ഒ.ഐ.സി.സി കുവൈത്ത്​‌. 
അനുമതി ലഭിക്കാനായി അധികൃതർക്ക് അപേക്ഷ സമർപ്പിച്ചു. രോഗബാധിതർ, ഗർഭിണികൾ, വിസ കാലാവധി തീർന്നവർ, ഉപരിപഠനത്തിന് ​നാട്ടിലെത്തേണ്ട വിദ്യാർഥികൾ തുടങ്ങി നിരവധി പേരാണ് കുവൈത്തിൽ കുടുങ്ങിക്കിടക്കുന്നത്‌. നിരവധി ഇന്ത്യക്കാരാണ് ജോലിയും ശമ്പളവും ഇല്ലാതെ ജീവിതം തള്ളിനീക്കുന്നത്. മാനസികസമ്മർദം കാരണം ആത്മഹത്യകളും മരണങ്ങളും വർധിക്കുകയാണ്. 

കേന്ദ്ര സർക്കാറി​​െൻറ ഷെഡ്യൂൾ പ്രകാരമുള്ള വിമാനങ്ങൾ പര്യാപ്തവുമല്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ പേരെ നാട്ടിലെത്തിക്കാൻ വിമാനം ചാർട്ട്‌ ചെയ്യാൻ അപേക്ഷ നൽകിയത്​. അധികൃതരുടെ അനുമതി ലഭിച്ചശേഷം തുടർപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ഒ.ഐ.സി.സി കുവൈത്ത്​ നാഷനൽ കമ്മിറ്റി പ്രസിഡൻറ്​ വർഗീസ് പുതുകുളങ്ങര, ജനറൽ സെക്രട്ടറി ബി.എസ്. പിള്ള എന്നിവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCgulf news
News Summary - oicc-kuwait-gulf news
Next Story