ഒ.ഐ.സി.സി കുവൈത്ത് ഗാന്ധിജയന്തി ആഘോഷം
text_fieldsഗാന്ധി ജയന്തി ആഘോഷം ഒ.ഐ.സി.സി ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് മഹാത്മജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ആഘോഷിച്ചു. അബ്ബാസിയ പോപിൻസ് ഹാളിൽവെച്ച് ജനറൽ സെക്രട്ടറി ബി.എസ്. പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ, ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർകളീക്കൽ നിലവിളക്കുകൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
അക്ബർ വയനാട്, സൂരജ് കണ്ണൻ, അർഷാദ്, തോമസ് പള്ളിക്കൽ, സിനു ജോൺ, മാണി പി. ചാക്കോ, മാർട്ടിൻ പടയാട്ടിൽ, ലിപിൻ മുഴക്കുന്ന്, നൗഷാദ്, ശരൺ, റെജി കോരുത്, ലിൻസ് കെ. സാമുവൽ, മാത്യു യോഹന്നാൻ, മുനീർ മടത്തിൽ, അനിൽകുമാർ, ബോണി സാം മാത്യു, തുളസീധരൻ, ഈപ്പൻ ജോർജ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. പരിപാടിയിൽ കലേഷ് ബി. പിള്ള നന്ദി പറഞ്ഞു.

