Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2026 10:43 AM IST Updated On
date_range 20 July 2026 10:43 AM ISTകുട്ടികൾക്കായി ഒ.ഐ.സി.സി കുവൈത്ത് ചിത്രരചനാ മത്സരം: ആഗസ്റ്റ് 10 വരെ രജിസ്റ്റർ ചെയ്യാം
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശികളുടെ നാട്ടിലെയും കുവൈത്തിലെയും കുട്ടികൾക്കായി ഒ.ഐ.സി.സി കുവൈത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ രജിസ്ട്രേഷൻ ആരംഭിച്ചു.
രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. ക്ലാസ്സ് ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾ 'കാറ്റഗറി 1' ലും, ക്ലാസ്സ് അഞ്ചു മുതൽ ഏഴു വരെയുള്ള കുട്ടികൾ 'കാറ്റഗറി 2' ലും ആണ് മത്സരിക്കേണ്ടത്. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. ആഗസ്റ്റ് 10നകം രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് -00965 6061 3924 (കുവൈത്ത്), 0091 96337 34295 (ഇന്ത്യ) ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

