ഒ.ഐ.സി.സി കുവൈത്ത്: ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് ആലപ്പുഴ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് വെള്ളിയാഴ്ച തുടക്കമാകും. അബുഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആഗസ്റ്റ് 25, സെപ്റ്റംബർ ഒന്ന്, എട്ട്, 15 തീയതികളിലായാണ് മത്സരങ്ങൾ. ടൂര്‍ണമെന്റില്‍ റോയൽ ഫ്രണ്ട് ക്രിക്കറ്റ് ക്ലബ്, റാംബ്രോസ് ക്രിക്കറ്റ് ക്ലബ്, റൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്, പ്രീഡേറ്റേഴ്സ്-XI എന്നിങ്ങനെ പ്രമുഖരായ നാലു ടീമുകള്‍ മാറ്റുരക്കും.
സെപ്റ്റംബർ 15ന് വിജയികൾക്കുള്ള സമ്മാനം നൽകും. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് മാൻ ഓഫ് ദ ടൂർണമെന്റ്, മികച്ച ബാറ്റ്സ്മാൻ, മികച്ച ബൗളർ, ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് എന്നിങ്ങനെ പുരസ്കാരം നൽകും. വിവരങ്ങൾക്ക് ബിജി പള്ളിക്കൽ 55372830, ഷിജു മോഹനൻ 90976008.

