Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.ഐ.സി.സി കുവൈത്ത്...

ഒ.ഐ.സി.സി കുവൈത്ത് ആലപ്പുഴ ജില്ല കമ്മിറ്റി അംഗത്വ കാമ്പയിൻ സംഘടിപ്പിച്ചു

text_fields
bookmark_border
ഒ.ഐ.സി.സി കുവൈത്ത് ആലപ്പുഴ ജില്ല കമ്മിറ്റി അംഗത്വ കാമ്പയിൻ സംഘടിപ്പിച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി കു​വൈ​ത്ത് ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി അംഗത്വ കാ​മ്പ​യി​ൻ

കുവൈത്ത് സിറ്റി: ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി മെംബർഷിപ് കാമ്പയിൻ ആരംഭിച്ചു. അബ്ബാസിയാ ഒ.ഐ.സി.സി ഓഫിസിൽ കൂടിയ യോഗത്തിൽ സീനിയർ മെമ്പർ ബാബു പനമ്പള്ളിക്കു മെംബർഷിപ് കൈമാറി ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എബി വാരികാട് വിതരണോദ്ഘാടനം നിർവഹിച്ചു.

ഒ.ഐ.സി.സി കുവൈത്ത് ആലപ്പുഴ ജില്ല കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. കുവൈത്ത് നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എസ്. പിള്ള മുഖ്യ പ്രഭാഷണം നൽകി.

കുവൈത്ത് നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ, നാഷനൽ കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി, നാഷനൽ കമ്മിറ്റി സെക്രട്ടറി ജോയ് കരുവാളൂർ, സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തല, കോട്ടയം ജില്ല ട്രഷറര്‍ ബത്താര്‍ ശിശുപാലന്‍ തുടങ്ങിയവർ സംസാരിച്ചു.ഒ.ഐ.സി.സി കുവൈത്ത് ആലപ്പുഴ ജില്ല ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദ്രന്‍ സ്വാഗതവും യൂത്ത് വിങ് പ്രസിഡന്റ് മനോജ് റോയ് നന്ദിയും പറഞ്ഞു.

ആലപ്പുഴ ജില്ല സെക്രട്ടറി ജോൺസി സാമുവേൽ, യൂത്ത് വിങ് ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ, കുര്യൻ തോമസ്, ഹരി പത്തിയൂർ, ജോൺ തോമസ്, സാബു തോമസ്, വിജോ പി തോമസ്, മനു തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Membership Campaignoicc kuwait
News Summary - OICC Kuwait Alappuzha District Committee organized a membership campaign
Next Story