Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ.ഐ.സി.സി കെ.സുരേന്ദ്രൻ ചരമവാർഷിക അനുസ്മരണം

text_fields
bookmark_border
ഒ.ഐ.സി.സി കെ.സുരേന്ദ്രൻ ചരമവാർഷിക അനുസ്മരണം
cancel

കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ കണ്ണൂരിന്റെ മുൻ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കെ. സുരേന്ദ്രന്റെ ആറാം ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ചു. ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി കുവൈത്ത് ആക്ടിങ് പ്രസിഡന്റ്‌ ബി.എസ്. പിള്ള ഉദ്ഘാടനം ചെയ്തു.

നാഷണൽ ജനറൽ സെക്രട്ടറി എം.എ. നിസാം, ജില്ലയുടെ ചാർജ് ഉള്ള നാഷണൽ ജനറൽ സെക്രട്ടറി രാമകൃഷ്ണൻ കള്ളാർ, സെക്രട്ടറി റെജി കോരിത്, നാഷണൽ ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി, സെക്രട്ടറി ജോസഫ് മാത്യു, യൂത്ത് വിങ് പ്രസിഡന്റ്‌ ഷോബിൻ സണ്ണി, ബത്തർ വൈക്കം (കോട്ടയം), വിൽസൺ ബത്തേരി (വയനാട് ), വിജോ തോമസ് (ആലപ്പുഴ), റഹീം ഹാജി നരിപറ്റ, സുജിത്ത് കായാലോട്, സനിൽതയ്യിൽ, മുഹമ്മദ്‌ റിയാസ്, സജിൽ പി.കെ, മഹമ്മുദ് പെരുമ്പ, ബൈജു തോമസ്, ഫഹദ് കൊയ്യോടാൻ എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി സ്വാഗതവും ജോയിന്റ് ട്രഷർ വിനോയ് കരിമ്പിൽ നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - OICC K.Surendran death anniversary commemoration
Next Story