Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.ഐ.സി.സി കൊല്ലം ജില്ല...

ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി രക്തദാന ക്യാമ്പ് ഫ്ലയർ പ്രകാശനം

text_fields
bookmark_border
ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി രക്തദാന ക്യാമ്പ് ഫ്ലയർ പ്രകാശനം
cancel
camera_alt

ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി രക്തദാന ക്യാമ്പ് ഫ്ലയർ പ്രകാശനം ചെയ്യുന്നു

കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കൊല്ലം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ ഫ്ലയർ പ്രകാശനം ചെയ്തു. അബ്ബാസിയയിൽ നടന്ന ചടങ്ങിൽ ഒ.ഐ.സി.സി കുവൈത്ത് നാഷണൽ പ്രസിഡന്റ് സാമൂവൽ കാട്ടൂർകളീക്കൽ, ബി.ഡി.കെ കോർഡിനേറ്റർ ജയൻ സദാശിവന് ഫ്ലയർ നൽകി പ്രകാശനം നിർവഹിച്ചു. ജില്ല കമ്മിറ്റി പ്രസിഡന്റ് റോയ് എബ്രഹാം അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അൽ അമീൻ മീരാസാഹിബ്, ബി.ഡി.കെ കോർഡിനേറ്റർ പ്രവീൺ കുമാർ, ട്രഷറർ ദിലീഷ് ജഗന്നാഥ്, മുൻ പ്രസിഡന്റ് സൈമൺ ബേബി, നാഷണൽ ജനറൽ സെക്രട്ടറി അനി കെ ജോൺ എന്നിവർ ആശംസകൾ നേർന്നു. ബി.ഡി.കെയുടെ സഹകരണത്തോടെ മേയ് ഒന്നിന് ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിലാണ് രക്തദാന ക്യാമ്പ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- 64441786, 66613587,60972994.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - OICC Kollam District Committee Blood Donation Camp Flyer Released
Next Story