ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ശുഹൈബ് അനുസ്മരണം
text_fieldsഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ശുഹൈബ് അനുസ്മരണത്തിൽ പ്രവർത്തകർ
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ശുഹൈബ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡണ്ട് ബി.എസ്. പിള്ള ഉദ്ഘാടനം ചെയ്തു.
ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി രാമകൃഷ്ണൻ കല്ലാർ, സെക്രട്ടറി റെജി കോരിത്, നാഷണൽ വൈസ് പ്രസിഡന്റുമാരായ സിദ്ദിഖ് അപ്പകൻ, ജോബിൻ ജോസ്, വിപിൻ മങ്ങാട്, നാഷണൽ ജനറൽ സെക്രട്ടറിമാരായ എം.എ. നിസാം, ഇല്യാസ് പൊതുവാച്ചേരി, റസാഖ് ചെറുതുരുത്തി, ബിനോയ് ചന്ദ്രൻ, നിബു ജേക്കബ്, നാഷണൽ ട്രഷറർ സൂരജ് കണ്ണൻ, വർഗീസ് ജോസഫ് മാരാമൺ, ജോയി ജോൺ തുരുത്തിക്കര, ജില്ല പ്രതിനിധികളായ അക്ബർ വയനാട്, സുരേന്ദ്രൻ മോങ്ങത്ത്, ശിവദാസൻ പിലാക്കാട്, ഇസ്മായിൽ കുനത്തിൽ, വിജോ തോമസ്, സിനു ജോൺ, ഷോബിൻ സണ്ണി, സനിൽ തയ്യിൽ എന്നിവർ സംസാരിച്ചു.
ശരൺ കോമത്, സജിൽ പി.കെ, വിനോയ് കരിമ്പിൽ, പി. സുമേഷ്, മുഹമ്മദ് റിയാസ്, ജയേഷ് ചന്ദ്രോത്, ഹസീബ്, മുനീർ മഠത്തിൽ, മുഹമ്മദ് പെരുമ്പ എന്നിവർ പരിപാടി നിയന്ത്രിച്ചു. കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി സ്വാഗതവും ട്രഷറർ ജോബി ആലക്കോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

