ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി രണ്ടാംഘട്ട മെമ്പർഷിപ്പ് വിതരണം
text_fieldsഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി മെമ്പർഷിപ്പ് വിതരണ ചടങ്ങിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി രണ്ടാംഘട്ട മെമ്പർഷിപ്പ് വിതരണം ഫഹദ് കൊയ്യോടന് മെമ്പർഷിപ്പ് ഫോം കൈമാറി കണ്ണൂർ ജില്ല പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ നാഷണൽ യൂത്ത് വിങ് പ്രസിഡന്റ് ഷോബിൻ സണ്ണി, നാഷണൽ ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി, ജില്ലയുടെ ചാർജുള്ള നാഷണൽ ജനറൽ സെക്രട്ടറി രാമകൃഷ്ണൻ കല്ലാർ, നാഷണൽ സെക്രട്ടറിമാരായ റെജി കോരിത്, ജോസഫ് മാത്യു, ജിംസൺ മാത്യു, കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ഇബ്രാഹിംകൂട്ടി, ജില്ല സെക്രട്ടറിമാരായ മുഹമ്മദ് റിയാസ്, പി.സുമേഷ്, ജോബി കോളയാട്, വെൽഫെയർ സെക്രട്ടറി സുജിത്ത് കായാലോട്, ട്രഷറർ ജോബി ജോസ്, പി.കെ.സജിൽ, സജീർ മുണ്ടേരി, സി.പി.സിദ്ധീഖ്, സാദിഖ് പിലാക്കിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

