ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
കുവൈത്ത് സിറ്റി: ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ദിച്ച് ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റിയും മെട്രോ മെഡിക്കൽ ഗ്രൂപ്പും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
നവംബർ അഞ്ചിന് സാൽമിയ മെട്രോ സ്പെഷലൈസ്ഡ് മെഡിക്കൽ സെൻററിലായിരുന്നു ക്യാമ്പ്. ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ് അപ്പക്കൻ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഹമീദ് കേളോത്ത് ഉദ്ഘാടനം നിർവഹിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ഹംസ പയ്യന്നൂർ, മാനേജർ ഫൈസൽ ഹംസ, ഡോ. ഫിബിഷ ബാലൻ എന്നിവരും ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എസ്. പിള്ള, സെക്രട്ടറി എം.എ. നിസാം, കണ്ണൂർ ജില്ല വൈസ് പ്രസിഡൻറ് ലിപിൻ മുഴക്കുന്ന്, ഒ.ഐ.സി.സി നേതാക്കളായ കൃഷ്ണൻ കടലുണ്ടി, അക്ബർ വയനാട്, ജോബിൻ ജോസ് എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ഷോബിൻ സണ്ണി സ്വാഗതവും ട്രഷറർ രവിചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

