ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി കാരംസ് ടൂർണമെന്റ്
text_fieldsകുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ദജീജിലെ മെട്രോ മെഡിക്കൽ കോർപ്പറേറ്റ് ഓഫീസ് ഹാളിൽ ടൂർണമെന്റ് ഒ.ഐ.സി.സി കുവൈത്ത് ആക്ടിംഗ് പ്രസിഡന്റ് ബിനു ചെമ്പാലയം ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ല പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റിയാസ് പരേത്ത് സ്വാഗതം പറഞ്ഞു.
ഡബിൾസ് വിഭാഗത്തിൽ മുഹമ്മദ് ഹനീസ് – റഫീഖ് സഖ്യം ജേതാക്കളായി. സിംഗിൾസ് വിഭാഗത്തിൽ മുസ്തഫ കൊയിലാണ്ടി കിരീടം സ്വന്തമാക്കി. മുരളി കോഴിക്കോട് മികച്ച താരമായി. മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ മത്സരത്തിൽ പങ്കെടുത്ത് ടൂർണമെന്റിന് ആവേശം പകർന്നു.
പ്രോഗ്രാം കൺവീനർ സനിൽ തയ്യിൽ, ജില്ലയുടെ ചുമതലയുള്ള നാഷണൽ ജനറൽ സെക്രട്ടറി രാമകൃഷ്ണൻ കള്ളാർ, സെക്രട്ടറി റെജി കോരിത്, പി.സുഭാഷ്, വർഗീസ് ജോസഫ് മാരാമൺ, ഷോബിൻ സണ്ണി, ജോയ് ജോൺ തുരുത്തിക്കര, ആന്റോ വാഴപ്പിള്ളി, ബത്തർ വൈക്കം, ബൈജു ഇടുക്കി, വിജോ തോമസ്, സുജിത്ത് കായലോട് എന്നിവർ ആശംസകൾ അറിയിച്ചു.
സമ്മാനദാനവും സമാപന സമ്മേളനവും ഒ.ഐ.സി.സി നാഷണൽ വൈസ് പ്രസിഡന്റ് വിപിൻ മങ്ങാട് ഉദ്ഘാടനം ചെയ്തു. രവി ചന്ദ്രൻ ചുഴലി, അക്‌ബർ വയനാട്, ഷിജോ തോമസ്, മാത്യു ഫിലിപ്പ്, സുജിത്ത് കുമാർ എന്നിവരുടെ നേതൃത്വം നൽകി. മഹമ്മുദ് പെരുമ്പ, ജോബി കോളയാട്, സി.പി.സിദ്ധിഖ്, പി.കെ.സജിൽ, കെ.സി.രജിത്ത് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ജോയിന്റ് കൺവീനർ ജയേഷ് ചന്ദ്രോത്ത് സ്വാഗതവും ജോയിന്റ് ട്രഷറർ വിനോയ് കരിബിൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

