ഒ.ഐ.സി.സി ഇന്ദിര ഗാന്ധി ജന്മദിനാഘോഷം
text_fieldsഒ.ഐ.സി.സി സംഘടിപ്പിച്ച ഇന്ദിര ഗാന്ധി ജന്മദിനാഘോഷം വി.സി നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്ദിര ഗാന്ധിയുടെ 108ാം ജന്മദിനം ഒ.ഐ.സി.സി കുവൈത്ത് വിപുലമായി ആഘോഷിച്ചു. അബ്ബാസിയ സംസം റസ്റ്റാറന്റിൽ നടന്ന യോഗത്തിൽ നാഷനൽ പ്രസിഡന്റ് സാമുവൽ കാട്ടൂർ കളീക്കൽ അധ്യക്ഷതവഹിച്ചു. കണ്ണൂർ ഡി.സി.സി എക്സിക്യൂട്ടിവ് അംഗം വി.സി നാരായണൻ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്റ് ബി.എസ് പിള്ള മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റുമാരായ വിപിൻ രാജേന്ദ്രൻ, ജോബിൻ ജോസ്, ജനറൽ സെക്രട്ടറിമാരായ ബിനോയ് ചന്ദ്രൻ, രാമകൃഷ്ണൻ കല്ലാർ, എക്സിക്യൂട്ടിവ് അംഗം വിജോ പി തോമസ് പത്തനംതിട്ട ജില്ല പ്രസിഡന്റ് എബി അത്തിക്കയം, കണ്ണൂർ ജില്ല പ്രസിഡന്റ് ലിപിൻ മുഴക്കുന്ന്, ആലപ്പുഴ ജില്ല ആക്ടിങ് പ്രസിഡന്റ് ഷിബു ചെറിയാൻ, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സജിത്ത് ചേലേമ്പ്ര എന്നിവർ സംസാരിച്ചു. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എ നിസാം സ്വാഗതവും ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി കലേഷ് ബി. പിള്ള നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

