ഒ.ഐ.സി.സി ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാപകദിനാഘോഷം
text_fieldsഒ.ഐ.സി.സി സംഘടിപ്പിച്ച ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാപകദിനാഘോഷത്തിൽ കേക്ക് മുറിക്കുന്നു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 140ാം സ്ഥാപകദിനം ആഘോഷിച്ചു. അബ്ബാസിയ ഹെവൻസ് ഹാളിൽ ആഘോഷം നാഷനൽ പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു.
സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി നിസ്സാം എം.എ, വൈസ് പ്രസിഡന്റുമാരായ ബിനു ചെമ്പാലയം, ജലിൻ തൃപ്രയാർ, സിദ്ദിഖ് അപ്പക്കൻ, കൃഷ്ണൻ കടലുണ്ടി, ജനറൽ സെക്രട്ടറി നിബു ജേക്കബ്, റഹിം ഹാജി നരിപ്പറ്റ, വനിതാവിഭാഗം ചെയർപേഴ്സൺ ഷെറിൻ ബിജു, റെജി കൊരുത്, ജോസഫ് മാത്യു, ഷംസു താമരക്കുളം, സുരേന്ദ്രൻ മുങ്ങത്ത്, മാത്യു യോഹന്നാൻ, ബൈജു പോൾ, സഹദ് മലപ്പുറം, മനാഫ് മാത്തോട്ടം, ഇബ്രാഹിം കുട്ടി കണ്ണൂർ, ബത്താർ ശിശുപാലൻ, ചിന്നു റോയ് എന്നിവർ സംസാരിച്ചു.
കുട്ടികളും മുതിർന്നവരും അണിനിരന്ന വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രോഗ്രാം കൺവീനർ വിപിൻ മങ്ങാട്ട് സ്വാഗതവും ജോയന്റ് കൺവീനർ സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു. രാമകൃഷ്ണൻ കല്ലാർ, റസാഖ് ചെറുതുരുത്തി, ശംസുദ്ദീൻ കുക്കു, ഇലിയാസ് പുതുവാച്ചേരി, മാർട്ടിൻ പടയാട്ടിൽ, രവിചന്ദ്രൻ ചുഴലി, സുഭാഷ് പി നായർ, വിജോ പി തോമസ്, അനിൽ ചീമേനി, കലേഷ് ബി. പിള്ള, അക്ബർ വയനാട്, അൽ അമീൻ, അജ്മൽ തൃശൂർ എന്നിവർ ഏകോപനം നടത്തി.
കുവൈത്ത് സന്ദർശിക്കുന്ന കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പിക്ക് ജനുവരി രണ്ടിന് നൽകുന്ന സ്വീകരണയോഗത്തിന്റെ ഫ്ളയറും പ്രകാശനം ചെയ്തു. സ്വീകരണസമ്മേളന കൺവീനർ ബിനു ചേമ്പാലയം, ജോ. കൺവീനർ ഷംസു കുക്കു എന്നിവർ സ്വീകരണയോഗ വിശദാംശങ്ങൾ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

