മതേതരത സംഗമമായി ഒ.ഐ.സി.സി ഇഫ്താർ
text_fieldsഒ.ഐ.സി.സി ഇഫ്താർ സംഗമത്തിൽ അബ്ദുറഹ്മാൻ തങ്ങൾ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് വിവിധ മത രാഷ്ട്രീയ കൂട്ടായ്മയുടെ ഒത്തുചേരലായി. അബ്ബാസിയ യുനൈറ്റഡ് സ്കൂളിൽ നടന്ന ഇഫ്താർ സംഗമത്തിൽ ഒ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എബി വാരിക്കാട് ഉദ്ഘാടനം നിർവഹിച്ചു. അബ്ദുറഹ്മാൻ തങ്ങൾ റമദാൻ സന്ദേശം നൽകി.
ഷറഫുദ്ദീൻ കണ്ണേത്ത് (കെ.എം.സി.സി), ബി.എം. ഇക്ബാൽ (കെ.കെ.എം.എ), പി.ടി. ശെരീഫ് (കെ.ഐ.ജി), കണ്ണൂർ ഡി.സി.സി സെക്രട്ടറി വി.സി നാരായണൻ, സിദ്ദിഖ് വലിയകത്ത്, ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ വർഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര, സെക്രട്ടറി ജോയ് കരുവാളൂർ, ട്രഷറർ രാജീവ് നടുവിലേമുറി, വനിതാവിഭാഗം ജനറൽ സെക്രട്ടറി ഷെറിൻ ബിജു, ബഷീർ ബാത്ത, ഷംസുദ്ദീൻ താമരക്കുളം, വിബീഷ് തിക്കോടി, വർഗീസ് പോൾ, റൈജു അരീക്കര (തിരുവല്ല അസോസിയേഷൻ) എന്നിവർ ആശംസകൾ അറിയിച്ചു.
കുവൈത്തിലെ വിവിധ മേഖലയിൽ നിന്നുള്ളവർ സംബന്ധിച്ചു. ഒ.ഐ.സി.സി യൂത്ത് വിങ്, ജില്ല ഭാരവാഹികൾ, പോഷക സംഘടന പ്രതിനിധികൾ, വനിത വിഭാഗം പ്രതിനിധികൾ എന്നിവർ പരിപാടി നിയന്ത്രിച്ചു. ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി നിസ്സാം തിരുവനന്തപുരം സ്വാഗതവും സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു.

