ജില്ല കമ്മിറ്റി ഭാരവാഹികളെ ഒ.ഐ.സി.സി ആദരിച്ചു
text_fieldsഒ.ഐ.സി.സി കുവൈത്ത് പ്രസിഡന്റ് വർഗീസ് പുതുകുളങ്ങരയെ കൃഷ്ണൻ കടലുണ്ടി ഷാൾ അണിയിക്കുന്നു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സിയുടെ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ജില്ല കമ്മിറ്റി ഭാരവാഹികളെയും നാഷനൽ കൗൺസിൽ അംഗങ്ങളെയും നാഷനൽ കമ്മിറ്റി ആദരിച്ചു. യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന നാഷനൽ കൗൺസിൽ യോഗത്തിലായിരുന്നു ആദരം.
ഭാരവാഹികളെ ഒ.ഐ.സി.സി കുവൈത്ത് പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര ഷാൾ അണിയിച്ചു. നാഷനൽ കമ്മിറ്റി ഭാരവാഹികളായ ബി.എസ്.പിള്ള, സാമുവൽ കാട്ടൂർ കാളിക്കൽ, വർഗീസ് ജോസഫ് മാരാമൺ, ബിനു ചേമ്പാലയം, ജോയ് ജോൺ തുർത്തിക്കര,റിഷി ജേക്കബ്, എം.എ.നിസാം, സുരേഷ് മാത്തൂർ, ജോയ് കരവാളൂർ എന്നിവർ സന്നിഹിതരായിരുന്നു.
ആലപ്പുഴ ജില്ലയിൽ നിന്നും നാഷനൽ കൗൺസിൽ അംഗമായി തെരെഞ്ഞെടുക്കപ്പെട്ട വർഗീസ് പുതുകുളങ്ങരയെ കോഴിക്കോട് മുൻ ജില്ല പ്രസിഡന്റ് കൃഷ്ണൻ കടലുണ്ടി ഷാൾ അണിയിച്ചു നാഷനൽ കമ്മിറ്റിക്കുവേണ്ടി ആദരിച്ചു.

