ഒ.ഐ.സി.സി ഗാന്ധിജയന്തി ആഘോഷം
text_fieldsഒ.ഐ.സി.സി ഗാന്ധിജയന്തി ആഘോഷം ആക്ടിങ് പ്രസിഡന്റ് സാമൂവൽ ചാക്കോ കാട്ടൂർ കളീക്കൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി ഗാന്ധിജയന്തി ആഘോഷം അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്നു. ദേശീയ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സാമുവേൽ ചാക്കോ കാട്ടൂർകളീക്കൽ അധ്യക്ഷത വഹിച്ചു. സത്യം, അഹിംസ തുടങ്ങിയ മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിച്ചു ജീവിതം സന്ദേശമായി പകർന്നുനൽകിയ മഹാത്മജിയുടെ ആശയങ്ങൾ എന്നെന്നും നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒ.ഐ.സി.സി നേതാക്കളായ വർഗീസ് മാരാമൺ, ജോയി കരിവാളുർ, റോയ് കൈതവന, റിഷി ജേക്കബ്, കൃഷ്ണൻ കടലുണ്ടി, ബിനോയ് ചന്ദ്രൻ, ബത്താർ വൈക്കം, ജോബിൻ ജോസ്, ഷോബിൻ സണ്ണി തുടങ്ങിയവർ സംസാരിച്ചു. മഹാത്‌മാ ഗാന്ധിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. ഒ.ഐ.സി.സി കുവൈത്ത് ജനറൽ സെക്രട്ടറി ബി.എസ്. പിള്ള സ്വാഗതം പറഞ്ഞു. ട്രഷറർ രാജീവ് നടുവിലേ മുറി നന്ദി പറഞ്ഞു.