ഒ.ഐ.സി.സി കുടുംബാംഗങ്ങളുടെ സ്നേഹസംഗമം
text_fieldsഒ.ഐ.സി.സി കുടുംബാംഗങ്ങളുടെ സ്നേഹസംഗമത്തിൽ പങ്കെടുത്തവർ
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുടുംബാംഗങ്ങളുടെ സ്നേഹസംഗമം കോവളം എം.എൽ.എ എം. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ദേശീയ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി.എസ്. പിള്ള, ട്രഷറർ രാജീവ് നടുവിലെമുറി എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു. മത്സര വിജയികൾക്ക് പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര സമ്മാനം വിതരണം ചെയ്തു.
ജനറൽ സെക്രട്ടറിമാരായ ബിനു ചെമ്പാലയം, വർഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര, സെക്രട്ടറി ജോയ് കരവാളൂർ, നിസ്സാം, ജോബിൻ ജോസ്, ഷോബിൻ സണ്ണി, വിപിൻ മങ്ങാട്, ലിപിൻ മുഴിക്കുന്ന്, കൃഷ്ണൻ കടലുണ്ടി, വിധു കുമാർ, സൈമൺ, ഷംസു താമരക്കുളം, സുരേന്ദ്രൻ, സൂരജ് കണ്ണൻ, ഇല്യാസ്, ശിവൻകുട്ടി, സുരേന്ദ്രൻ, ചന്ദ്രമോഹൻ, കലേഷ് പിള്ള, മനോജ് റോയ്, റിജോ കോശി, അലക്സ് മാനന്തവാടി, മാണി പി. ചാക്കോ, ഷംസു കോഴിക്കോട്, ഷബീർ, നൗഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

