ആലപ്പുഴ വള്ളികുന്നം സ്വദേശിനിക്ക് കൈത്താങ്ങായി ഒ.ഐ.സി.സി
text_fieldsകുവൈത്ത് സിറ്റി: ആലപ്പുഴ വള്ളികുന്നം സ്വദേശിനിയും കുവൈത്തിൽ ഗാർഹിക തൊഴിലാളിയുമായിരുന്ന സ്ത്രീക്ക് താങ്ങായി ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി. അസുഖബാധിതയായി കുവൈത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇവർ. ആരോഗ്യനില മോശമായതിനെ തുടർന്ന് അടിയന്തരമായി നാട്ടിലെത്തി തുടർചികിത്സ നടത്തേണ്ട സാഹചര്യമുണ്ടായി.
ഈ വിവരം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ മുഖേന ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് ജില്ലാ കമ്മിറ്റിയുടെ ഇടപെടലിലൂടെ നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ അടിയന്തരമായി ഒരുക്കി ആവശ്യമായ സഹായങ്ങൾ നൽകി സുരക്ഷിതമായി നാട്ടിലേക്ക് അയച്ചു.
ഒ.ഐ.സി.സി കുവൈത്ത് ആലപ്പുഴ ജില്ല കമ്മിറ്റി നടപ്പാക്കിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ‘ഒപ്പം’ എന്ന പദ്ധതിയിലൂടെ വിവിധ തരത്തിലുള്ള സഹായങ്ങൾ നൽകിവരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

