നിറങ്ങളുടെ വർണക്കൂടായി ഒ.ഐ.സി.സി എറണാകുളം ജില്ല ‘നിറക്കൂട്ട്- 2025’
text_fieldsഒ.ഐ.സി.സി എറണാകുളം ജില്ല ‘നിറക്കൂട്ട്- 2025’ നാഷനൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചിത്രരചന മത്സരം ‘നിറക്കൂട്ട്- 2025’ കുട്ടികളുടെ സർഗാത്മക മികവിന്റെ വെളിപ്പെടുത്തലായി.
അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വിവിധ ഗ്രൂപ്പുകളായി തിരിച്ച മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. മുതിർന്നവർക്കായി ഓപൺ കാൻവാസ് മത്സരവും ഒരുക്കി. വിജയികൾക്ക് ട്രോഫികളും എല്ലാ മത്സരാർഥികൾക്കും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
‘നിറക്കൂട്ട്- 2025’ ചിത്രരചന മത്സരത്തിൽനിന്ന്
സമാപന ചടങ്ങിൽ ഒ.ഐ.സി.സി എറണാകുളം ജില്ല പ്രസിഡന്റ് സാബു പൗലോസ് അധ്യക്ഷത വഹിച്ചു. നാഷനൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര വിജയികളെ പ്രഖ്യാപിച്ചു. നാഷനൽ സെക്രട്ടറിമാരായ ബിനു ചെമ്പാലയം, എം.എ. നിസാം, ജില്ല ജനറൽ സെക്രട്ടറി അനിൽ വർഗീസ്, ട്രഷറർ ബിജു മാത്യു, യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ് എന്നിവർ ആശംസകൾ അറിയിച്ചു.വിജയികൾക്കുള്ള ട്രോഫികൾ ജിജു പോൾ, ജോളി ജോർജ്, ജോയി കരുവാളൂർ, സുരേഷ് മാത്തൂർ, കൃഷ്ണൻ കടലുണ്ടി, പീറ്റർ മാത്യു, ജോസഫ് കോമ്പാറ എന്നിവർ കൈമാറി.
സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും വർഗീസ് പോൾ, തങ്കച്ചൻ ജോസഫ്, ജോമോൻ ജോയ്, ബിജു ചാക്കോ, ബേസിൽ റോയ്, എൽദോ തെക്കൻ, ഷജിനി അജി, സൗമ്യ ജിനോ, രോഷ്നി ജിജു എന്നിവർ നൽകി.
ജില്ല സെക്രട്ടറി ജോളി ജോർജ് അവതാരകനായി. ഇവന്റ് കൺവീനർ ജിയോ മത്തായി സ്വാഗതവുംനിബു ജേക്കബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

