ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി മെംബർഷിപ് കാമ്പയിൻ
text_fieldsഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി മെംബർഷിപ് കാമ്പയിനിൽ എം.എ. നിസാം മെംബർഷിപ് ഫോർമുകൾ കൈമാറുന്നു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി മെംബർഷിപ് കാമ്പയിന് തുടക്കം. എക്സിക്യൂട്ടിവ് യോഗത്തിൽ പ്രസിഡന്റ് സാബു പൗലോസ് അധ്യക്ഷത വഹിച്ചു. നാഷനൽ ജനറൽ സെക്രട്ടറി എം.എ. നിസാം പുതിയതായി അംഗത്വം എടുക്കുന്ന ഏലിയാസ് റോബി, നിതിൻ റോയ് ,എൽദോ വർഗീസ് എന്നിവർക്ക് മെംബർഷിപ് ഫോർമുകൾ നൽകി. വൈസ് പ്രസിഡന്റുമാരായ ബാബു എബ്രഹാം ജോൺ, ജിയോ മത്തായി, ജനറൽ സെക്രട്ടറിമാരായ
ജിജു പോൾ, ജോളി ജോർജ് ,എൽദോ എബ്രഹാം, ഹരികുമാർ, ജോസഫ് കോമ്പാറ, പീറ്റർ മാത്യു, നിബു ജേക്കബ്, ജിനോ എം കുഞ്ഞ് , മാർട്ടിൻ പടയാട്ടിൽ, ജോബിൻ ജോസ് എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി അനിൽ വർഗീസ് സ്വാഗതവും ട്രഷറർ ബിജു മാത്യു നന്ദിയും പറഞ്ഞു.

