ഒ.ഐ.സി.സി ചിത്രരചന മത്സരം വെള്ളിയാഴ്ച
text_fieldsഒ.ഐ.സി.സി ചിത്രരചന മത്സരം ഫ്ലയർ ദേശീയ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ‘നിറക്കൂട്ട്- 2025’ എന്ന പേരിൽ ഏപ്രിൽ നാലിന് വൈകുന്നേരം മൂന്നു മുതൽ ആറു വരെ അബ്ബാസി യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ് മത്സരം. രണ്ടു മുതൽ നാലാം ക്ലാസു വരെ, അഞ്ചുമുതൽ മുതൽ ഏഴാം ക്ലാസു വരെ, എട്ടു മുതൽ പന്ത്രണ്ടു വരെ എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ.
പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികൾ ഗൂഗ്ൾ ഫോം പൂരിപ്പിച്ച് അയക്കണം. മത്സരത്തിന്റെ ഫ്ലയർ ഒ.ഐ.സി.സി ഇഫ്താർ സംഗമത്തിൽ ദേശീയ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര എറണാകുളം ജില്ല കമ്മിറ്റിയുടെ പ്രസിഡന്റ് സാബു പോൾ, ഇവന്റ് കൺവീനർ ജിയോ മത്തായി എന്നിവർക്ക് നൽകി പ്രകാശനം നിർവഹിച്ചു. കൂടുതൽ വിവരങ്ങൾക്ക്- 9756 8111, 99648505,+965 6633 2248.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

