Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേരളത്തിൽ ഭരണമാറ്റം...

കേരളത്തിൽ ഭരണമാറ്റം അനിവാര്യം -ഒ.ഐ.സി.സി കൺവെൻഷൻ

text_fields
bookmark_border
കേരളത്തിൽ ഭരണമാറ്റം അനിവാര്യം -ഒ.ഐ.സി.സി കൺവെൻഷൻ
cancel

കുവൈത്ത് സിറ്റി: കേരളത്തിലെ പത്തു വർഷത്തെ ഭരണത്തിലെ കെടുകാര്യസ്ഥതക്കെതിരെ ജനങ്ങളുടെ ആത്മരോഷം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഒ.ഐ.സി.സി തെരഞ്ഞെടുപ്പ് കൺവെൻഷൻ. ഓൺലൈനായി നടന്ന സമ്മേളനത്തിൽ നൂറുകണക്കിന് പ്രവാസി മലയാളികൾ പങ്കെടുത്തു. ഭാവി തലമുറക്ക് അഭിമാനത്തോടെയും സമത്വത്തോടെയും ജീവിക്കാൻ കഴിയുന്ന യു.ഡി.എഫ് ഭരണസംവിധാനം കേരളത്തിൽ നിലവിൽ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കൺവെൻഷൻ വിലയിരുത്തി.

ഒ.ഐ.സി.സി നാഷണൽ പ്രസിഡന്റ് സാമുവൽ കാട്ടൂർ കളിക്കൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിയും കുവൈത്ത് ഇൻ ചാർജുമായ അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര മുഖ്യപ്രഭാഷണവും വർക്കിംഗ് പ്രസിഡന്റ് ബി.എസ്. പിള്ള ആമുഖപ്രസംഗവും നടത്തി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എ. നിസാം സ്വാഗതവും ട്രഷറർ സൂരജ് കണ്ണൻ നന്ദിയും രേഖപ്പെടുത്തി.

വൈസ് പ്രസിഡന്റുമാരായ ബിനു ചേമ്പാലയം, വിപിൻ രാജേന്ദ്രൻ, ജോബിൻ ജോസ്, ജലിൻ തൃപ്രയാർ, സിദ്ദിഖ് അപ്പക്കൻ, ജനറൽ സെക്രട്ടറിമാരായ സുരേഷ് മാത്തൂർ, ബിനോയ് ചന്ദ്രൻ, ഷംസുദ്ദീൻ ടി.കെ, നിബു ജേക്കബ്, റസാഖ് ചെറുതുരുത്തി, രാമകൃഷ്ണൻ കല്ലാർ എന്നിവർ സംസാരിച്ചു. സെക്രട്ടറിമാരായ മാർട്ടിൻ പടയാട്ടിൽ, ജോസഫ് മാത്യു, ജിംസൺ മാത്യു, യൂത്ത് വിംഗ് പ്രസിഡന്റ് ഷോബിൻ സണ്ണി, വനിതാ വിംഗ് പ്രസിഡന്റ് ഷെറിൻ ബിജു കടവി എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജില്ല പ്രസിഡന്റുമാരായ സുരേന്ദ്രൻ മുങ്ങത്ത്, ലിബിൻ മുഴക്കുന്ന്, ശിവദാസൻ പിലാക്കാട്ട്, ആന്റോ വാഴപ്പള്ളി, സാബു പോൾ, ബത്തർ കോട്ടയം, എബി അത്തിക്കയം, ജില്ല ജനറൽ സെക്രട്ടറി സഹദ്, അലക്സ് പുത്തൂർ, ചാൾസ് എന്നിവർ ആശംസകൾ നേർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCGulf NewsKuwaitElection Convention
News Summary - Change of government is inevitable in Kerala - OICC Convention
Next Story