മലപ്പുറത്തെ വർഗീയ താവളമായി ചിത്രീകരിക്കാൻ അനുവദിക്കില്ല; ഒ.ഐ.സി.സി ജില്ല കമ്മിറ്റി
text_fieldsകുവൈത്ത് സിറ്റി: മലപ്പുറം ജില്ലയെ വർഗീയവാദികളുടെ താവളമായി ചിത്രീകരിച്ച് അധിക്ഷേപകരമായ പ്രസ്താവന നടത്തിയ മുൻ എം.എൽ.എയും സി.പി.എം നേതാവുമായ പി. നന്ദകുമാറിന്റെ നിലപാട് പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി.
സ്വന്തം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെ ഈ പരാമർശം തള്ളിപ്പറഞ്ഞിട്ടും, തിരുത്തി പൊതുസമൂഹത്തോടും മലപ്പുറത്തെ ജനങ്ങളോടും മാപ്പ് പറയാൻ തയ്യാറാകാതെ ന്യായീകരിക്കുന്നു നന്ദകുമാർ ജനങ്ങളെ വീണ്ടും പരിഹസിക്കുകയാണ്. നാടിന്റെ മതേതര പാരമ്പര്യവും സൗഹാർദ അന്തരീക്ഷവും നേരിട്ട് അനുഭവിച്ചറിഞ്ഞവരാണ് എല്ലാവരും.
എന്നാൽ, സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി ജില്ലയെയും അവിടുത്തെ ജനങ്ങളെയും നിരന്തരം സംശയത്തിന്റെ നിഴലിൽ നിർത്താനാണ് നന്ദകുമാറിനെപ്പോലുള്ള നേതാക്കൾ ശ്രമിക്കുന്നത്.
ജനപ്രതിനിധിയായിരുന്ന ഒരാളിൽ നിന്ന് ഇത്രയും നിരുത്തരവാദപരമായ അധിക്ഷേപം ഉണ്ടായിട്ടും അതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് മലപ്പുറത്തെ മതേതര സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
പരാമർശം പിൻവലിച്ച് പരസ്യമായി മാപ്പ് പറയാൻ നന്ദകുമാർ തയ്യാറാകണമെന്നും ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മതേതരത്വവും പരസ്പര സ്നേഹവും ഉയർത്തിപ്പിടിക്കുന്ന മലപ്പുറത്തിന്റെ മണ്ണിൽ വിദ്വേഷം വിതറാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

