ഒ.ഐ.സി.സി അനുശോചന യോഗം
text_fieldsഒ.ഐ.സി.സി അനുശോചന യോഗത്തിൽ അംഗങ്ങൾ മെഴുകുതിരികളുമായി
കുവൈത്ത് സിറ്റി: തൊഴിലാളികളുടെ താമസസ്ഥലത്ത് ഉണ്ടായ അഗ്നിബാധയിൽ ഒ.ഐ.സി.സി കുവൈത്ത് അനുശോചനയോഗം സംഘടിപ്പിച്ചു. അബ്ബാസിയയിലെ ഒ.ഐ.സി.സി അങ്കണത്തിൽ മെഴുകുതിരി പ്രകാശിപ്പിച്ച് മൗന പ്രാർഥനയോട് കൂടിയാണ് യോഗം ആരംഭിച്ചത്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് വരാൻ കഴിയട്ടെ എന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു. നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര നേതൃത്വം വഹിച്ചു. നാഷനൽ കമ്മിറ്റി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ള, വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ, ട്രഷറർ രാജീവ് നാടുവിലേമുറി, സെക്രട്ടറിമാരായ സുരേഷ് മാത്തൂർ, നിസ്സാം തിരുവനന്തപുരം, ജോയ് കരവാളൂർ, ജില്ല പ്രസിഡന്റുമാരായ കൃഷ്ണൻ കടലുണ്ടി, വിപിൻ മങ്ങാട്, ഇസ്മായിൽ ഐ.കെ, സുരേന്ദ്രൻ മുങ്ങത്ത്, ജില്ല സെക്രട്ടറിമാരായ ഷംസു കുക്കു, സൂരജ് കണ്ണൻ, യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ് തുടങ്ങി വിവിധ ജില്ലയിൽ നിന്ന് നിരവധി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

