കേരള സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി ഒ.ഐ.സി.സി
text_fieldsഒ.ഐ.സി.സി ആഘോഷത്തിൽനിന്ന്
കുവൈത്ത് സിറ്റി: മുഖ്യമന്ത്രി വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി ഒ.ഐ.സി.സി കുവൈത്ത്. അബ്ബാസിയയിലും മംഗഫിലും ഒത്തുകൂടിയ പ്രവർത്തകർ പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്തു. ഒ.ഐ.സി.സി നാഷണൽ പ്രസിഡന്റ് സാമുവൽ കാട്ടൂർ കളീക്കൽ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് ബി.എസ്.പിള്ള മുഖ്യപ്രഭാഷണം നടത്തി.
ഗ്ലോബൽ കമ്മിറ്റി മെമ്പർ വർഗീസ് പുതുകുളങ്ങര, മുതിർന്ന നേതാവ് കൃഷ്ണൻ കടലുണ്ടി എന്നിവർ സന്നിഹിതരായിരുന്നു. നാഷണൽ വൈസ് പ്രസിഡന്റുമാരായ ബിനു ചെമ്പാലയം, വിപിൻ മങ്ങാട്ട്, ജോബിൻ ജോസ്, ജനറൽ സെക്രട്ടറിമാരായ ജോയ് കരവാളൂർ, സുരേഷ് മാത്തൂർ, ഇല്ല്യാസ് പുതുവാച്ചേരി, സെക്രട്ടറി റെജി കൊരുത് ജോസഫ് മാത്യൂ , രവിചന്ദ്രൻ ചുഴലി, സോജി എബ്രഹാം, യൂത്ത് വിങ് പ്രസിഡന്റ് ഷോബിൻ സണ്ണി, മഹിളാ വിങ് പ്രസിഡന്റ് ഷെറിൻ ബിജു എന്നിവർ ആശംസകൾ അറിയിച്ചു. നാഷണൽ ജനറൽ സെക്രട്ടറിമാരായ നിബു ജേക്കബ്, ബിനോയ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നിസ്സാം എം.എ സ്വാഗതവും ജനറൽ സെക്രട്ടറി രാമകൃഷ്ണൻ കല്ലാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

