ഒ.ഐ.സി.സി ഗാന്ധി ജയന്തി ആഘോഷിച്ചു
text_fieldsഒ.ഐ.സി.സി കുവൈത്ത് പ്രവർത്തകർ ഗാന്ധി ജയന്തി ആഘോഷത്തിൽ
കുവൈത്ത് സിറ്റി: മഹാത്മാ ഗാന്ധിയുടെ 155ാമത് ജന്മദിനം ഒ.ഐ.സി.സി കുവൈത്ത് കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിച്ചു. ഒ.ഐ.സി.സി ഓഫിസിൽ നടന്ന ആഘോഷം നാഷനൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ അധ്യക്ഷത വഹിച്ചു.
മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾക്ക് നാൾക്കുനാൾ പ്രശസ്തി വർധിക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. നാഷനൽ ജനറൽ സെക്രട്ടറി വർഗീസ് മാരാമൺ, സെക്രട്ടറിമാരായ ജോയ് കരവാളൂർ, നിസ്സാം എം.എ, വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് വിപിൻ മങ്ങാട്, അനിൽ, സിനു ജോൺ, ജിജോ, നിപു ജേക്കബ്.
ബിനു, സജിത്ത്, ഷോബിൻ സണ്ണി, ബിനോയ് ചന്ദ്രൻ, ലിബിൻ, തോമസ് പള്ളിക്കൽ എന്നിവർ ആശംസകൾ നേർന്നു. നിരവധി പേർ പങ്കെടുത്ത ആഘോഷത്തിൽ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ള സ്വാഗതവും സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

