Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ.ഐ.സി.സി വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 25ന്

text_fields
bookmark_border
ഒ.ഐ.സി.സി വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 25ന്
cancel
camera_alt

ഒ.ഐ.സി.സി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ

കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് 13ാം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 25 ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 മുതൽ ആരംഭിക്കുന്ന ആഘോഷപരിപാടിയിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിവിധ കലാപരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കും.'ഓപ്പറേഷൻ തൂഫാ'നെ ആസ്പദമാക്കി എ.വി. സുനീഷ് രചനയും സംവിധാനവും നിർവ്വഹിച്ച 'കലുങ്ക് പറഞ്ഞ കഥ' എന്ന ലഘുനാടകവും അവതരിപ്പിക്കും.

10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ ഒ.ഐ.സി.സി കുടുംബത്തിലെ വിദ്യാർത്ഥികൾക്കുള്ള 'അച്ചീവേഴ്‌സ് അവാർഡ്' വിതരണവും ചടങ്ങിൽ നിർവ്വഹിക്കും. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കും. വാർത്താസമ്മേളനത്തിൽ ഒ.ഐ.സി.സി ആക്ടിംഗ് പ്രസിഡന്റ് ബി.എസ്. പിള്ള, ജനറൽ സെക്രട്ടറി എം.എ. നിസാം, ഗ്ലോബൽ കമ്മിറ്റി അംഗം വർഗ്ഗീസ് പുതുക്കുളങ്ങര, വൈസ് പ്രസിഡന്റുമാരായ ബിനു ചെമ്പാലയം, സിദ്ദിഖ് അപ്പക്കൻ, ജനറൽ സെക്രട്ടറിമാരായ നിബു ജേക്കബ്, ഇല്ല്യാസ് പുതുവാച്ചേരി എന്നിവർ പ​ങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - OICC anniversary and Onam celebrations on September 25th
Next Story