ഒ.ഐ.സി.സി ആലപ്പുഴ ജില്ലകമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ ഗ്ലോബൽ കമ്മിറ്റി അംഗം
വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് ആലപ്പുഴ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുമെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രവാസി കുടുംബങ്ങളിൽ നിന്ന് പരമാവധി വോട്ടുകൾ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനരേഖയും രൂപവത്കരിച്ചു.
ജില്ല പ്രസിഡന്റ് ഷിബു ചെറിയാൻ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി നാഷണൽ പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർകളീക്കൽ മുഖ്യപ്രഭാഷണം നടത്തി. വർക്കിങ് പ്രസിഡന്റ് ബി.എസ്. പിള്ള, നാഷനൽ വൈസ് പ്രസിഡന്റുമാരായ ബിനു ചേമ്പാലയം, വിപിൻ മങ്ങാട്ട്, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എ. നിസാം, ജില്ല ചുമതലയുള്ള ജനറൽ സെക്രട്ടറി റസാഖ് ചെറുതുരുത്തി, സെക്രട്ടറി രവി ചന്ദ്രൻ, നാഷനൽ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
മുൻ നാഷനൽ ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ, സെക്രട്ടറി സുരേഷ് മാത്തൂർ എന്നിവരെ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തി ആദരിച്ചു. പുതുതായി ചുമതലയേറ്റ ജനറൽ സെക്രട്ടറി റസാഖ് ചെറുതുരുത്തിയെയും സെക്രട്ടറി രവി ചന്ദ്രനെയും ഷാൾ അണിയിച്ച് സ്വാഗതം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി കലേഷ് പിള്ള സ്വാഗതവും ട്രഷറർ വിജോ പി. തോമസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

