പഹൽഗാമിൽ ജീവൻ പൊലിഞ്ഞവർക്ക് ഒ.ഐ.സി.സി ആദരാഞ്ജലി
text_fieldsപഹൽഗാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഒ.ഐ.സി.സി നടത്തിയ സംഗമം
കുവൈത്ത് സിറ്റി: പഹൽഗാമിൽ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി ആദരാഞ്ജലി അർപ്പിച്ചു. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങ് നാഷനൽ പ്രസിഡന്റ് വര്ഗീസ് പുതുകുളങ്ങര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാമൂവൽ ചാക്കോ കാട്ടൂർ കളിക്കൽ അധ്യക്ഷത വഹിച്ചു. തീവ്രവാദികൾക്കെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും എതിരെയുള്ള ഏതൊരു വെല്ലുവിളിയും നേരിടണമെന്നും സംഗമം ഉണർത്തി.
ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൻ പ്രതിജഞ ചൊല്ലികൊടുത്തു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ് പിള്ള സ്വാഗതവും ജോയന്റ് ട്രഷറർ റിഷി ജേക്കബ് നന്ദിയും അറിയിച്ചു. നാഷനൽ ഭാരവാഹികളായ ജോയ് ജോൺ തുരുത്തിക്കര, ബിനു ചെമ്പാലയം, സുരേഷ് മാത്തൂർ, നിസ്സാം തിരുവനന്തപുരം, ജോയ് കരവാളൂർ, ജില്ല ഭാരവാഹികൾ, നാഷണൽ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

