ഒ.​െഎ.​സി യോ​ഗ​ത്തി​ൽ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കും

  • ഒ.​ഐ.​സി ആ​സ്ഥാ​ന​മാ​യ ജി​ദ്ദ​യി​ലാ​ണ് യോ​ഗം 

12:30 PM
16/09/2019
ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന ഒ.​ഐ.​സി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ്​ അ​ല്‍ ഖാ​ലി​ദ് യാ​ത്ര തി​രി​ക്കു​ന്നു
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ്​ അ​ല്‍ ഖാ​ലി​ദ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ഓ​ഫ് ഇ​സ്​​ലാ​മി​ക് കോ​ർ​പ​റേ​ഷ​ന്‍ (ഒ.​ഐ.​സി) യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി ജി​ദ്ദ​യി​ലേ​ക്ക് തി​രി​ച്ചു. ഇ​സ്രാ​േ​യ​ലി​െൻറ വെ​സ്‌​റ്റ്​ ബാ​ങ്ക്​ സ​മീ​പ​ന​ത്തെ​ക്കു​റി​ച്ച്​ ച​ര്‍ച്ച​ചെ​യ്യു​ക​യാ​ണ് സ​ന്ദ​ര്‍ശ​ന​ത്തി​െൻറ പ്ര​ധാ​ന ല​ക്ഷ്യം. ഒ.​ഐ.​സി​യു​ടെ ആ​സ്ഥാ​ന കേ​ന്ദ്ര​മാ​യ ജി​ദ്ദ​യി​ലാ​ണ് യോ​ഗം. അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ധാ​ന വ്യ​ക്തി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ത്തി​ല്‍ കു​വൈ​ത്തി​നെ പ്ര​ധി​നി​ധാ​നം​ചെ​യ്​​താ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ അ​ല്‍ ഖാ​ലി​ദ് പ​ങ്കെ​ടു​ക്കു​ന്ന​ത്. വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ.​അ​ഹ്മ​ദ് നാ​സി​ര്‍ അ​ല്‍ മു​ഹ​മ്മ​ദ്, വി​ദേ​ശ​മ​ന്ത്രാ​ല​യം ഉ​ന്ന​ത അ​ധി​കാ​രി നാ​സ​ര്‍ അ​ല്‍ ഹൈ​ൻ, ജി​ദ്ദ​യി​ലെ കു​വൈ​ത്ത് ജ​ന​റ​ല്‍ കൗ​ണ്‍സി​ല്‍ മേ​ധാ​വി വാ​ഇ​ല്‍ അ​ല്‍ ഇ​ന്‍സി തു​ട​ങ്ങി​യ ഉ​ന്ന​ത ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചി​ട്ടു​ണ്ട്.
Loading...
COMMENTS