ഒ.ഐ.സി.സി കുവൈത്തിന് പുതിയ നേതൃത്വം
text_fieldsസാമൂവൽ കാട്ടൂർ കളീക്കൽ, ബി.എസ്.പിള്ള, നിസാം,
സൂരജ് കണ്ണൻ
കുവൈത്ത് സിറ്റി: കോൺഗ്രസിന്റെ പ്രവാസി പോഷക സംഘടനയായ ഒ.ഐ.സി.സി യുടെ കുവൈത്തിലെ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു.
സാമൂവൽ കാട്ടൂർ കളീക്കൽ ആണ് പുതിയ പ്രസിഡന്റ്. സംഘടന പ്രവർത്തന ചുമതലയിൽ ഉണ്ടായിരുന്ന ജനറൽ സെക്രട്ടറി ബി.എസ്.പിള്ള വർക്കിങ് പ്രസിഡന്റായും നിസാം തിരുവനന്തപുരം സംഘടന ചുമതലയുള്ള ജന.സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സൂരജ് കണ്ണനാണ് ട്രഷറർ. ആറു വൈസ് പ്രസിഡന്റുമാർ,ഒമ്പതു ജനറൽ സെക്രട്ടറിമാർ, 10 സെക്രട്ടറിമാർ, ട്രഷറർ, ജോയന്റ് ട്രഷറർ എന്നിവരടങ്ങുന്നതാണ് പുതിയ കമ്മിറ്റി. ദീർഘകാലം പ്രസിഡന്റായിരുന്ന വർഗീസ് പുതുകുളങ്ങര, മുൻ വൈസ് പ്രസിഡന്റ് എബി വാരിക്കാട് എന്നിവരെ ഗ്ലോബൽ കമ്മിറ്റിയിലേക്ക് മാറ്റി. ബിനു ചെമ്പാലയം, മുഹമ്മദ് അലി, സിദ്ദീഖ് അപ്പക്കൻ, വിപിൻ മങ്ങാട്ട്, ജോബിൻ ജോസ്, ജലിൻ തൃപ്രയാർ (വൈ. പ്രസിഡന്റുമാർ), ജോയ് കരുവാളൂർ, സുരേഷ് മാത്തൂർ, ബിനോയ് ചന്ദ്രൻ, ടി.കെ. ശംസുദ്ദീൻ, നിബു ജേക്കബ്, റസാഖ് ചെറുതുരുത്തി, ഇല്യാസ് പുതുവച്ചേരി, രാമകൃഷ്ണൻ കള്ളാർ (ജന.സെക്രട്ടറിമാർ), അനിൽ കെ.ജോൺ, റെജി കോരുത്, മാത്യൂസ് ഉമ്മൻ, ബിജു പി ആന്റോ, മാർട്ടിൻ പടയാട്ടിൽ, സോജി അബ്രഹാം, രവിചന്ദ്രൻ ചുഴലി, ജോസഫ് മാത്യു, ജിംസൺ മാത്യു, സുഭാഷ് പി.നായർ (സെക്രട്ടറിമാർ), കോശി ബോസ് (ജോ. ട്രഷ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

