ഭക്ഷണക്കിറ്റുകൾ നൽകി ഒ.െഎ.സി.സി വി.കെ റോഡ്
text_fieldsഒ.െഎ.സി.സി വി.കെ റോഡ് ജി.സി.സി കമ്മിറ്റിയും കോൺഗ്രസ് ബൂത്ത് കമ്മിറ്റിയും സംയുക്തമായി നടത്തുന്ന ഭക്ഷണക്കിറ്റ് വിതരണം കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് ബൂത്ത് കോൺ ഗ്രസ് പ്രസിഡൻറ് എൻ.ടി. സുരേഷിന് നൽകി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ലോക്ഡൗൺ കാലത്ത് പ്രയാസപ്പെടുന്നവർക്കും കോവിഡ് ബാധിച്ച രോഗികളുടെ വീടുകളിലേക്കും ഭക്ഷണക്കിറ്റുകൾ എത്തിച്ച് ഒ.െഎ.സി.സി വി.കെ റോഡ് കമ്മിറ്റി.
കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂർ പഞ്ചായത്ത് ഒ.െഎ.സി.സി വള്ളിൽക്കടവ് യൂനിറ്റും കോൺഗ്രസ് ബൂത്ത് കമ്മിറ്റിയും സംയുക്തമായി നടത്തുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് ബൂത്ത് കോൺഗ്രസ് പ്രസിഡൻറ് എൻ.ടി. സുരേഷിന് നൽകി നിർവഹിച്ചു. പദ്ധതി ഏറ്റെടുത്തപ്പോൾ സഹായിച്ച ഉദാരമതികളോട് നന്ദിയും കടപ്പാടും അറിയിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.

