കൊല്ലം ജില്ല പ്രവാസി സമാജം ഭാരവാഹികൾ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
text_fieldsകൊല്ലം ജില്ല പ്രവാസി സമാജം ഭാരവാഹികൾ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചപ്പോൾ
കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം ഭാരവാഹികൾ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സ്ഥാനപതിക്ക് മുന്നിൽ സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിെൻറ അടിസ്ഥാന പ്രശ്നങ്ങളിൽ ഓരോന്നിലും സജീവമായി ഇടപെടുകയും പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുന്ന ഇന്ത്യൻ സ്ഥാനപതിയെ സമാജത്തിെൻറ നന്ദിയും അഭിനന്ദനവും അറിയിച്ചു. സമാജം ജനറൽ സെക്രട്ടറി അലക്സ് മാത്യു, ട്രഷറർ തമ്പി ലൂക്കോസ്, രക്ഷാധികാരികളായ ജേക്കബ് ചണ്ണപ്പേട്ട, ജോയ് ജോൺ തുരുത്തിക്കര, വനിത വേദി കൺവീനർ റീനി ബിനോയ്, കമ്മിറ്റി അംഗങ്ങളായ ലാജി ജേക്കബ്, പ്രമിൽ, ജയൻ സദാശിവൻ, റെജി മത്തായി എന്നിവർ പങ്കെടുത്തു.

