ഉള്ള്യേരി മുസ്ലിം വെൽഫെയർ ട്രസ്റ്റ് ഭാരവാഹികൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഉള്ള്യേരി മുസ്ലിം വെൽഫെയർ ട്രസ്റ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
12ാമത് ജനറൽ ബോഡി യോഗം സൂം പ്ലാറ്റ് ഫോമിൽ നടത്തി. പ്രസിഡൻറ് അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ സമദ് റിപ്പോർട്ടും ട്രഷറർ ഷംസീർ കണക്കും അവതരിപ്പിച്ചു.
ഭാരവാഹികൾ: പാറക്കൽ മുഹമ്മദ് കോയ (ചെയർമാൻ), അബ്ദുൽ നാസർ ഉള്ളൂർ (പ്രസിഡൻറ്), ജാസിദ് നാറാത്ത് (ജനറൽ സെക്രട്ടറി), നൗഷാദ് കുന്നാട്ട് (ട്രഷറർ), നൗഷാദ് ഒള്ളൂർ, ശംസുദ്ദീൻ പാറക്കൽ (വൈസ് പ്രസിഡൻറ്), അൽ റാഷിദ്, റെനീഷ് (ജോയൻറ് സെക്രട്ടറി), അഖിൽ മുഹമ്മദ് (ജോയൻറ് ട്രഷറർ), അബ്ദുൽ ഹമീദ്, എം.എൻ. സലിം, എ.സി. ഉമ്മർ കോയ (രക്ഷാധികാരികൾ).

