ശിഫ അൽ ജസീറയിൽ ഹല ഫെബ്രുവരി സ്പെഷൽ ഒാഫറുകൾ
text_fieldsകുവൈത്ത് സിറ്റി: ശിഫ അൽ ജസീറ മെഡിക്കൽ സെൻററിൽ കുവൈത്ത് ദേശീയദിന, വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേകം നിരക്കിളവുകൾ. ഫെബ്രുവരി 25, 26 തീയതികളിലേക്ക് ആകർഷകമായ പരിശോധന പാക്കേജുകൾ പ്രഖ്യാപിച്ചു. ഒരു ദീനാറിന് ഷുഗർ, കൊളസ്ട്രോൾ പരിശോധന നടത്താം.
രണ്ടു ദീനാറിന് ഷുഗർ, കൊളസ്ട്രോൾ, ക്രിയാറ്റിനൈൻ, എ.എൽ.ടി എന്നിവ പരിശോധിക്കാം. അഞ്ചു ദീനാറിന് ഷുഗർ, കൊളസ്ട്രോൾ, എ.എൽ.ടി, സി.ബി.സി എന്നിവ പരിശോധിക്കാം. ഏഴു ദീനാറിന് ഷുഗർ, ക്രിയാറ്റിൻ, ലിപിഡ് പ്രൊഫൈൽ, എ.എൽ.ടി, യൂറിക് ആസിഡ് എന്നിവ പരിശോധിക്കാം. കൂടുതൽ വിവരങ്ങൾക്ക് 60749749, 24734000 (ഫർവാനിയ), 65959534, 23919020 (ഫഹാഹീൽ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.