Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ചൂടാറാ’തെ ഒക്ടോബർ; തണുപ്പ് എത്താൻ വൈകുന്നു

text_fields
bookmark_border
‘ചൂടാറാ’തെ ഒക്ടോബർ; തണുപ്പ് എത്താൻ വൈകുന്നു
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് തണുപ്പ് സീണൺ വൈകുന്നു. പതിവായി ഒക്ടോബറിൽ അനുഭവപ്പെടുന്ന താപനിലയിൽ നിന്ന് വ്യത്യസ്തമായി ഈ മാസം പ്രകടമായ വർധനയും, തണുപ്പ് വരുന്നതിൽ കാലതാമസവും ഉണ്ടായതായി കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാൻ പറഞ്ഞു.

ഈ സമയത്തെ സാധാരണ ശരാശരിയേക്കാൾ ഉയർന്ന താപനിലയാണ് ഇതുവരെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാജ്യത്തെ താപനില വളരെ ഉയർന്ന നിലയിലെത്തി. കാലാവസ്ഥാ വകുപ്പിന്റെ പല കേന്ദ്രങ്ങളിലും രേഖപ്പെടുത്തിയ താപനില മുൻ വർഷത്തെ ഈ കാലയളവിലെ സാധാരണ ശരാശരിയെക്കാൾ കൂടുതലാണെന്ന് ഇസ്സ റമദാൻ കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച രാജ്യത്ത് ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരുന്നു. തീരപ്രദേശങ്ങളിൽ താരതമ്യേന ഉയർന്ന ഈർപ്പം അനുഭവപ്പെട്ടു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരമാവധി 43 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. 'ക്രീപ്പിംഗ് സീസൺസ്' (പതിയെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ ഘട്ടങ്ങൾ) എന്ന് വിശേഷിപ്പിക്കുന്ന പ്രതിഭാസത്തിന്റെ തെളിവാണ് താപനിലയിലുള്ള ഈ വർധനവെന്ന് ഇസ്സ റമദാൻ പറഞ്ഞു.

രാജ്യത്ത് ഒക്ടോബർ ആദ്യത്തോടെ സാധാരണ കടുത്ത ചൂടിന് കുറവുവരികയും തണുപ്പുസീസണിലേക്ക് പ്രവേശിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഈ വർഷം ഒക്ടോബർ പകുതിയായിട്ടും ചൂടിന് കുറവു വന്നിട്ടില്ല. കഴിഞ്ഞ ആഴ്ച മഴ പ്രതീക്ഷിച്ചിരുന്നുവെങ്കിലും എത്തിയില്ല. വരും ദിവസങ്ങളിൽ കാലാവസഥയിൽ പ്രകടമായ മാറ്റം വരുമെന്നാണ് പ്രതീക്ഷ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - October Remains Unusually Warm as Winter Chill Gets Delayed
Next Story