സമുദ്രാതിർത്തികളുടെ സുരക്ഷ; കുവൈത്ത്-ഇറാൻ പ്രതിനിധികൾ ചർച്ച നടത്തി
text_fieldsകുവൈത്ത്-ഇറാൻ പ്രതിനിധികൾ ചർച്ചയിൽ
കുവൈത്ത് സിറ്റി: കുവൈത്ത് ഡയറക്ടർ ജനറൽ ഓഫ് കോസ്റ്റ് ഗാർഡ് കമഡോർ ശൈഖ് മുബാറക് അലി അൽ സബാഹ് ഇറാനിയൻ അതിർത്തി രക്ഷാസേന കമാൻഡർ മേജർ ജനറൽ അഹ്മദ് ഗൗദർസിയുമായി ചർച്ച നടത്തി. സമുദ്രാതിർത്തികളുടെ സുരക്ഷ വർധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. വാണിജ്യ, മത്സ്യബന്ധന കപ്പലുകളുടെ തിരച്ചിൽ, രക്ഷാപ്രവർത്തനം, മയക്കുമരുന്ന് കടത്ത്, കടൽക്കൊള്ള പ്രതിരോധിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയിൽ വിലയിരുത്തി. കുവൈത്തിലെ സബാഹ് അൽ അഹമ്മദ് കോസ്റ്റ് ഗാർഡ് ബേസിൽ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് ആഭ്യന്തര മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. സമുദ്രാതിർത്തികൾ സുരക്ഷിതമാക്കൽ, വാണിജ്യ സമുദ്ര റൂട്ടുകൾ കാര്യക്ഷമമാക്കൽ, സമുദ്ര നാവിഗേഷന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തൽ എന്നിവയുമായി ബന്ധപ്പെട്ട സുരക്ഷ സഹകരണം ഉറപ്പിക്കുന്നതിന്റെ പ്രാധാന്യം ഇരുപക്ഷവും ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും ചർച്ചയുടെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

