Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹൃദയാഘാതം: പെരിങ്ങാടി...

ഹൃദയാഘാതം: പെരിങ്ങാടി സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
obit news
cancel
camera_alt

അബ്ദുൽ

കരീം

കുവൈത്ത് സിറ്റി: ഹൃദയാഘാദം മൂലം ന്യൂ മാഹി പെരിങ്ങാടി സ്വദേശി കുവൈത്തിൽ നിര്യാതനായി. ഗ്രാന്റ് ഹൈപ്പർ ഫർവാനിയ ക്യാമ്പ് ബോസ് അബ്ദുൽ കരീം (61) ആണ് മരിച്ചത്. വെള്ളിയാഴ്ച പെരുന്നാൾ നമസ്കാരം കഴിഞ്ഞു വന്നശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. ഉറക്കത്തിൽ ഹൃദയാഘാദം സംഭവിച്ചതാകാമെന്നാണ് സൂചന. പെരിങ്ങാടി കുറ്റി പറമ്പത്ത് പരേതരായ അബ്ദുറഹ്മാന്റെയും, ആയിഷയുടെയും മകനാണ്. ഭാര്യ: തലശ്ശേരി റഹ്മത്ത് മൻസിൽ റുക്സാന. മക്കൾ: ആദിൽ (ഖത്തർ), ഫർഹാന, ആലിയ. മരുമകൾ: ഷാന ഷെറിൻ. സഹോദരങ്ങൾ: റംല, സുലൈഖ, താഹിറ, ഷംഷാദ്, നവാസ്, പരേതനായ നൗഫൽ.

അഞ്ചു വർഷത്തോളമായി ഫർവാനിയ ഗ്രാന്റ് ഹൈപ്പർ ജീവനക്കാരനായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait
News Summary - obit news- Kuwait
Next Story