മുൻ ഔഖാഫ് മന്ത്രി യൂസുഫുൽ ജാസിം അൽ ഹിജ്ജി അന്തരിച്ചു
text_fieldsകുവൈത്ത് സിറ്റി: ഫൈസൽ അവാർഡ് ജേതാവും മുൻ കുവൈത്ത് മതകാര്യ മന്ത്രിയുമായ യൂസുഫുൽ ജാസിം അൽ ഹിജ്ജി അന്തരിച്ചു. ഇൻറർനാഷനൽ ഇസ്ലാമിക് ചാരിറ്റി ഒാർഗനൈസേഷൻ കുവൈത്ത് സ്ഥാപക ചെയർമാനുമായിരുന്നു.
1987ൽ അന്നത്തെ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അസ്സബാഹിെൻറ പ്രത്യേക ഉത്തരവ് പ്രകാരം സ്ഥാപിച്ച സംഘടനയുടെ തുടക്കം മുതൽ 25 വർഷക്കാലം യൂസുഫുൽ ജാസിം അൽ ഹിജ്ജി ആയിരുന്നു ചെയർമാൻ. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിെൻറ നേതൃത്വത്തിൽ ഇൻറർനാഷനൽ ഇസ്ലാമിക് ചാരിറ്റി ഒാർഗനൈസേഷൻ കോടിക്കണക്കിന് ദീനാറിെൻറ ജീവകാര്യകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിയത്.
2006ലാണ് ഇസ്ലാമിക സേവനത്തിന് അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധമായ ഫൈസൽ അവാർഡ് അദ്ദേഹത്തെ തേടിയെത്തിയത്. 1923ൽ ജനിച്ച യൂസുഫുൽ ജാസിം അൽ ഹിജ്ജി ഇസ്ലാമിക പണ്ഡിതനും മികച്ച സംഘാടകനുമായിരുന്നു. കുവൈത്ത് ഫിനാൻസ് ഹൗസ്, ശരീഅ കോളജ് തുടങ്ങിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്.
1976 മുതൽ 1981 വരെയാണ് കുവൈത്ത് ഒൗഖാഫ് മന്ത്രിയായത്. അതിന് മുമ്പ് 1962 മുതൽ 1970 വരെ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
