ആലപ്പുഴ സ്വദേശി കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു
text_fieldsകുവൈത്ത് സിറ്റി: ആലപ്പുഴ കോമളപുരം സ്വദേശി കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു. അവളൂക ്കുന്ന് അരിയാട് ചെമ്പൻതറ ക്ഷേത്രത്തിന് സമീപം കടവിൽ വീട്ടിൽ ഷിബു ജനാർദനനാണ് (52) മരിച്ചത്. പിതാവ്: ജനാർദനൻ. മാതാവ്: ശാന്തമ്മ. ഭാര്യ: മിനി. മക്കൾ: ഷിനു, അർജുഷ്. കുവൈത്തിൽ ഗൾഫ് ഇലക്ട്രിക്കൽ കമ്പനിയിലാണ് ജോലി. മംഗഫിലാണ് താമസം.
കെ.െഎ.ജി ഒരുമ സാമൂഹിക ക്ഷേമ പദ്ധതിയിൽ അംഗമാണ്. ഒന്നര വർഷം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി വന്നത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് സാമൂഹികപ്രവർത്തകനായ സലീം കൊമ്മേരി നേതൃത്വം നൽകുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
