Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎൻ.വി. രാധാകൃഷ്ണന് ...

എൻ.വി. രാധാകൃഷ്ണന് വോയ്സ് കുവൈത്ത് യാത്രയയപ്പ് നൽകി

text_fields
bookmark_border
എൻ.വി. രാധാകൃഷ്ണന്  വോയ്സ് കുവൈത്ത് യാത്രയയപ്പ് നൽകി
cancel
camera_alt

എൻ.വി. രാധാകൃഷ്ണന് ഷനിൽ വെങ്ങളത്ത് സ്നേഹോപഹാരം കൈമാറുന്നു

കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന വോയ്സ് കുവൈത്ത് അബ്ബാസിയ യൂനിറ്റ് സെക്രട്ടറി എൻ.വി.രാധാകൃഷ്ണന് വോയ്സ് കുവൈത്ത് യാത്രയയപ്പ് നൽകി. 32 വർഷത്തെ പ്രവാസജീവിതത്തിന് ശേഷമാണ് രാധാകൃഷ്ണൻ നാട്ടിലേക്ക് മടങ്ങുന്നത്.

മംഗഫ് മെമ്മറീസ് ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വോയ്സ് കുവൈത്ത് പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ പി.ജി.ബിനു ഓൺലൈനിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, ഓർഗനൈസിംങ് സെക്രട്ടറി ദിലീപ് തുളസി, സെക്രട്ടറി രഞ്ജിത്ത് കൃഷ്ണൻ, ജോയിന്റ് ട്രഷറർ ചന്ദ്രു പറക്കോട്, ഫഹാഹീൽ യൂനിറ്റ് കൺവീനർ പ്രദീപ് സുബ്രഹ്മണ്യൻ,വനിതാവേദി ട്രഷറർ അജിത.എം.ആർ,വനിതാവേദി അംഗങ്ങളായ ബിന്ദു രാജു, ജിഷ ജിഗ്ഗു, ഫഹാഹീൽ യൂനിറ്റ് അംഗങ്ങളായ വിനോദ് സുഗതൻ, ഷാജി ഗംഗാധരൻ എന്നിവർ ആശംസകൾ നേർന്നു. വോയ്സ് കുവൈത്ത് രക്ഷാധികാരി ഷനിൽ വെങ്ങളത്ത് എൻ.വി.രാധാകൃഷ്ണന് സ്നേഹോപഹാരം കൈമാറി.

എൻ.വി.രാധാകൃഷ്ണൻ മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് സ്വാഗതവും ട്രഷറർ നിതിൻ.ജി.മോഹൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsFarewellkuwaitcity
News Summary - N.V. Radhakrishnan bids farewell to Voice Kuwait
Next Story